as

മുഹമ്മ: വർക്ക്‌ ഷോപ്പിനുള്ളിൽ മദ്ധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. വർക്ക്‌ഷോപ്പ് ഉടമയായ മണ്ണഞ്ചേരി പഞ്ചായത്ത്‌ ഒന്നാം വാർഡ്‌ നെരിയാണിവെളിയിൽ പ്രതാപനെയാണ് (58) ബുധനാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലി കൂടുതലുള്ളതിനാൽ പ്രതാപൻ വർക്ക്‌ഷോപ്പിൽ തന്നെ രാത്രി തങ്ങുകയായിരുന്നു. രാവിലെ ഭാര്യ തങ്കമണി കമ്പനിയിൽ ജോലിക്ക് പോകുന്നതിനായി പ്രതാപനെ കൂട്ടാൻ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. തുടർന്ന് നാട്ടുകാരും മണ്ണഞ്ചേരി പൊലീസും എത്തി ആശുപത്രിയിൽ എത്തിച്ചു.ഹൃദയാഘാതമാകാം മരണത്തിന് കാരണമെന്ന് പറയുന്നു. മക്കൾ: പ്രിയങ്ക, പ്രീതി.മരുമകൻ: അനന്തു.