ghh

ഹരിപ്പാട്: ചിങ്ങോലി ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിൽ എനർജി മാനേജ്മെന്റ് സെന്ററിന്റെയും കേരള സംസ്ഥാന വൈദ്യുതി ബോർഡിന്റെയും എട്ടാം വാർഡ് എ.ഡി.എസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഊർജകിരൺ എന്ന പേരിൽ ഊർജ സംരക്ഷണ സെമിനാർ നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും വാർഡ് മെമ്പറുമായ അനീഷ് എസ്.ചേപ്പാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ബീന സുരേഷ് അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എസ് പ്രസിഡന്റ്‌ ബീന സുരേഷ് അദ്ധ്യക്ഷയായി. കാർത്തികപ്പള്ളി എ.ഇ.സുനിൽകുമാർ ഊർജ സംരക്ഷണ ക്ലാസ് എടുത്തു. കോ-ഓർഡിനേറ്റർ മാത്യു കെ.ജോർജ്, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ രത്‌നമണി, റിസോർസ് പേഴ്സൺ ശ്രീലത, ആശാ വർക്കർ മീനാകുമാരി, പത്മം രഘു എന്നിവർ സംസാരിച്ചു.