കായംകുളം: പുതിയിടം മേജർ ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം 27 മുതൽ ജൂൺ 2 വരെ നടക്കും.

26ന് രാവിലെ 7 ന് മുതുകുളം തെക്ക് മായിക്കൽ ക്ഷേത്ര സന്നിധിയിൽ നിന്ന് യജ്ഞശാലയിൽ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹഘോഷയാത്ര ആരംഭിക്കും. വിവിധ ക്ഷേത്രങ്ങളുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകിട്ട് 7ന് പുതിയിടം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും. 27 ന് രാവിലെ 6.30 ന് ക്ഷേത്രതന്ത്രി തറയിൽ കുഴിക്കാട്ടില്ലത്ത് അഗ്നിശർമ്മൻ നാരായണൻ വാസുദേവൻ ഭട്ടതിരിപ്പാട് ഭദ്രദീപപ്രതിഷ്ഠ നിർവ്വഹിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ.എ അജികുമാർ വിശിഷ്ടാതിഥിയാകും.