ചാരുംമൂട്: താമരക്കുളം ഗ്രാമ പഞ്ചായത്തിലെ ടൗൺ 13 -ാം വാർഡിൽ മഴക്കാലപൂർവ്വ ശുചീകരണങ്ങളുടെ ഭാഗമായി മാധവപുരം പബ്ലിക്ക് മാർക്കറ്റിൽ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി. താമരക്കുളം ജംഗ്ഷനിലെ പൊതു ഇടങ്ങളും ശുചീകരിക്കും.പഞ്ചായത്തംഗം ആത്തുക്കാ ബീവി ഉദ്ഘാടനം ചെയ്തു.
തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ്മ സേനാംഗങ്ങൾ, ആരോഗ്യ പ്രവർത്തകൾ തുടങ്ങിയവർ പങ്കെടുത്തു.