അമ്പലപ്പുഴ: കരുമാടിക്കുട്ടൻ ശ്രീമൂലംവാസം ബുദ്ധ ഭൂമിയിൽ ബുദ്ധപൂർണിമ ഉത്സവം സംഘടിപ്പിച്ചു. ധർമ്മദീപം തെളിക്കലിന് ശേഷം അർപ്പണബുദ്ധ പൂജാപാഠങ്ങൾക്ക് ധർമ്മമിത്ര, ബിനോജ് പത്മ, ധർമ്മമിത്ര നാഗരത്ന, ബന്ദേകശ്വപ്ജി, ധർമ്മമിത്ര നിഷു ബൗദ്ധ്,വിശ്വനാഥ് ബൗദ്ധ്, ടി.പി. മോഹനൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് സൂത്തപാരായണത്തിന് അഖിലേഷ് , വയലാർ ഓമനക്കുട്ടൻ എന്നിവർ നേതൃത്വം നൽകി. കരുമാടിക്കുട്ടൻ പുസ്തക അവാർഡ് ദാനത്തിന് കവിത രചനയിൽ കെ.കെ. എസ്. ദാസ്, പഠനത്തിന് കെ.പി. രമേശ്, ബുദ്ധമത ചരിത്രത്തിന് കണ്ണൻ മേലോത്ത് എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി. തുടർന്ന് സാംസ്കാരിക സമ്മേളനം കേരള ബുദ്ധിസ്റ്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ അനിരുദ്ധ് രാമൻ ഉദ്ഘാടനം ചെയ്തു. ബുദ്ധപൂർണിമ സ്വാഗത സംഘം കൺവീനർ നിഷു ബൗദ്ധ് അദ്ധ്യക്ഷത വഹിച്ചു.ബുദ്ധിസ്റ്റ് കൗൺസിൽ സൗത്ത് ഇന്ത്യൻ ചെയർമാൻ എൻ ഗൗതമ പ്രഭു മുഖ്യപ്രഭാഷണം നടത്തി. സുനിൽ പെരുമാൾവൈദ്യർ, ഡോ. അജയ് എസ് ശേഖർ, ഡോ.എം. ബി. മനോജ്, അജയൻ, കെ.ജി.കൃഷ്ണകുമാർ, എം.ഡി .ധന്യമോൾ, സജീവ് എന്നിവർ സംസാരിച്ചു, തുടർന്ന് ലഡാക്ക് സെറാ ജെ മൊണാസ്ട്രീ മാസ്റ്റർ നവാങ്ങ് കുങ്ങ്ഫൽ ധർമ്മ പ്രഭാഷണം നടത്തി.