മാന്നാർ: തൊഴിലാളി സംരക്ഷകരെന്ന് അവകാശപ്പെടുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾ അവരുടെ ആവശ്യങ്ങൾ ഹനിക്കുകയും വൻകിട മുതലാളിമാരുടെ താത്പര്യങ്ങൾ സംരക്ഷിക്കുകയുമാണ് ചെയ്യുന്നതെന്ന് മുൻ കെ.പി.സി.സി സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ് പറഞ്ഞു. മാന്നാർ അലിൻഡ് സ്വിച്ച് ഗിയർ എംപ്ലോയീസ് അസോസിയേഷൻ തൊഴിലാളി സംഗമവും യാത്രയയപ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അബ്ദുൽ ലത്തീഫ്. അസോസിയേഷൻ വൈസ് പ്രസിഡന്റ് ടി.വി. അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സണ്ണി കോവിലകം, അസോസിയേഷൻ ജന.സെക്രട്ടറി എസ്.ചന്ദ്രകുമാർ, ട്രഷറർ ഇ.കെ സുശീലൻ, ജോ.സെക്രട്ടറി ബിജുദാസ് എന്നിവർ സംസാരിച്ചു. കമ്പനിയിൽ നിന്ന് വിരമിക്കുന്ന ബി.ഭാർഗവൻ, എൻ.എസ് .ബൈജു എന്നിവർക്ക് ഉപഹാരങ്ങൾ നൽകി.