ll

പൂച്ചാക്കൽ: കേരളത്തിലെ വ്യവസായികളും ചെറുകിട വ്യാപാരികളും വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പറഞ്ഞു. പൂച്ചാക്കൽ യൂണിറ്റിന്റെ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി സബിൽ രാജ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ ജേക്കബ് ജോൺ മരണാനന്തര സഹായ ഫണ്ടും, വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും നടത്തി. വേണു, ചന്ദ്രൻ കൃഷ്ണാലയം, ജയൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ടി.ഡി. പ്രകാശൻ (പ്രസിഡന്റ്),ഗഫൂർ (ജനറൽ സെക്രട്ടറി),ഷണ്മുഖൻ നായർ (ട്രഷർ ) എന്നിവരടങ്ങിയ കമ്മറ്റിയെ തിരഞ്ഞെടുത്തു.