ചേർത്തല: ബി.ജെ.പി ജില്ലാ ആസ്ഥാനമായ ദീനദയാൽ ഭവനിൽ പി.പരമേശ്വർജിയുടെ പേരിൽ ആരംഭിക്കുന്ന ഗ്രന്ഥശാലയിലേയ്ക്കുള്ള പുസ്തക ശേഖരണ യജ്ഞത്തിന് തുടക്കമായി. ചേർത്തല മണ്ഡലതല ഉദ്ഘാടനം എസ്.എൻ.ഡി.പി യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ നിർവഹിച്ചു. ബി.ജെ.പി സംസ്ഥാന സമിതി അംഗം പി.കെ.ഇന്ദുചൂഡൻ ആദ്യ പുസ്തകം ഏറ്റുവാങ്ങി.മണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പിൽ,ജില്ലാ വൈസ് പ്രസിഡന്റ് ടി. സജീവ് ലാൽ,ആർ.ഡി. ഉണ്ണി,ആശാ മുകേഷ്,ഡി.ധനീഷ്‌കുമാർ,ആർ. രതീഷ്, ഗായത്രി എന്നിവർ പങ്കെടുത്തു.പുസ്തക ശേഖരണത്തിന്റെ പഞ്ചായത്ത്,ഏരിയാ തല ഉദ്ഘാടനം ഇന്ന് നടക്കും.30 വരെ പുസ്തകങ്ങൾ ശേഖരിക്കും.