മാങ്കാംകുഴി : അദ്ധ്യയന വർഷത്തിൽ വ്യാപാര സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കി ജി.എസ്. ടി പോലും നൽകാതെ ചില വിദ്യാലയങ്ങളിൽ പഠനോപകരണങ്ങളുടെയും യൂണിഫോംഉൾപ്പടെ പഠന സമാഗ്രികളുടെയും അനധികൃത വിൽപ്പന വ്യാപക മായിട്ടുണ്ടെന്നും ഇതിനെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ആവശ്യപ്പെട്ടു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാങ്കാംകുഴി യൂണിറ്റ് വാർഷിക സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യൂണിറ്റ് പ്രസിഡന്റ് ടി.എൻ. ദേവരാജകുമാർ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ കെ.ആർ.പ്രഭാകരകുറുപ്പ് റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ.എ.വി.ആനന്ദ രാജ് ,മണിക്കുട്ടൻ ജി. എലൈറ്റ്,മണിക്കുട്ടൻ ഇഷോപ്പി, നൗഷാദ് മാങ്കാംകുഴി,ശിവജി അറ്റ്‌ലസ്,ഷാനുൽ.ടി എന്നിവർ സംസാരിച്ചു .യൂണിറ്റ് ഭാരവാഹികളായി ഡോ.എ.വി.ആനന്ദരാജ് (രക്ഷാധികാരി) ,ടി.എൻ.ദേവരാജകുമാർ (പ്രസിഡന്റ് ),നൗഷാദ് മാങ്കാംകുഴി, രാജശേഖരൻ (വൈസ് പ്രസിഡന്റ് ),ശിവജി അറ്റ്‌ലസ് (ജനറൽ സെക്രട്ടറി),രാമൻ തമ്പി,വിനോദ് ഐപ്പ് (ജോ.സെക്രട്ടറി) ,കെ.ആർ.പ്രഭാകരക്കുറുപ്പ് (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് രാജു അപ്സര വരണാധികാരിയായി.