photo

ചാരുംമൂട്: മഹാകവി ഉള്ളൂർ രചിച്ച പ്രേമസംഗീതം കവിതയുടെ ശാസ്ത്രീയ സംഗീതാവിഷ്കാരമായ പ്രേമസംഗീതം സദസ് 130-ാം വേദിയിൽ അവതരിപ്പിച്ചു. കറ്റാനം ഗായത്രി സെൻട്രൽ സ്കൂൾ അങ്കണത്തിൽ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സി.ഷാജി അദ്ധ്യക്ഷത വഹിച്ചു. ഡൽഹി കേരള ക്ലബ് ആക്ടിംഗ് ചെയർമാൻ എ.ജെ.ഫിലിപ്പ് മുഖ്യാതിഥിയായിരുന്നു. പ്രേമസംഗീത സദസ് ചിട്ടപ്പെടുത്തി അവതരിപ്പിച്ച ഡോ. മണക്കാല ഗോപാലകൃഷ്ണൻ , സാഹിത്യാവതാരകരായ കടച്ചനിട്ട ആർ. പ്രസന്നകുമാർ, സി.ഗീതാദേവി , മാവേലിക്കര വിജയകൃഷ്ണൻ, തിരുവൻവണ്ടൂർ ശ്രീരാഗ് , ശ്രീരംഗം കൃഷ്ണകുമാർ,വൈക്കം രത്‌നശ്രീ എന്നിവരെ ചിറ്റയം ഗോപകുമാർ ചടങ്ങിൽ ആദരിച്ചു.