ചേർത്തല:കെ.എസ്.ഇ.ബി പെൻഷണേഴ്സ് അസോസിയേഷൻ ചേർത്തല ഡിവിഷൻ വാർഷിക പൊതുയോഗം 28ന് നടക്കും. രാവിലെ 10ന് ചേർത്തല വടക്കേ അങ്ങാടി കവലയ്ക്ക് സമീപമുള്ള അന്ന ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം മന്ത്റി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.ഡിവിഷൻ പ്രസിഡന്റ് പി.ജി.തമ്പി അദ്ധ്യക്ഷത വഹിക്കും ജനറൽ സെക്രട്ടറി പി.ബാലകൃഷ്ണപിള്ള മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് മുതിർന്ന പൗരന്മാരെ പൊന്നാട അണിയിച്ച് ആദരിക്കും രണ്ടിന് റിലീഫ് ഫണ്ട് വാർഷിക പൊതുയോഗം നടക്കും.മൂന്നിന് കലാസാംസ്‌കാരിക വേദി വാടാമലർ അവതരിപ്പിക്കുന്ന രാഗമാലിക പരിപാടി നടക്കും . സമ്മേളനത്തിൽ എസ്.എസ്.എൽ.സി,പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള കാഷ് അവാർഡ് വിതരണവും നടക്കും.