ചാരുംമൂട് : കേന്ദ്ര സർക്കാരിന്റെ ഭാരത് അരി ചാരുംമൂട്ടിലെത്തി. ബി.ജെ.പി ചാരുംമൂട് മണ്ഡലം പ്രസിഡന്റ് പ്രഭകുമാർ മുകളയ്യത്ത് അരി വിതരണം ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ കെ. സഞ്ചു, സന്തോഷ് ചത്തിയറ, അഡ്വ.പീയൂഷ് ചാരുംമൂട്, അനിൽ പുന്നയ്ക്കാകുളങ്ങര, സുധി തളിരാടി, ദീപക്ക്, സവിത സുധി തുടങ്ങിയവർ നേതൃത്വം നൽകി. പെരുമഴയയെയും അവഗണിച്ച് നിരവധി ആളുകളാണ് അരി വാങ്ങാൻ എത്തിയത്. 10കിലോയുടെ കിറ്റ് 290 രൂപയ്ക്കാണ് വിതരണം ചെയ്യുന്നത്.