tur

തുറവൂർ: അരൂർ - തുറവൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ ഉണ്ടാകുന്ന അപകടമൊഴിവാക്കാൻ ദേശീയപാതയിലെ ചമ്മനാട്ട് നിർമ്മാണ കമ്പനിയുടെയും ഇതര സംസ്ഥാനതൊഴിലാളികളുടെയും നേതൃത്വത്തിൽ വിശേഷാൻ പൂജ നടത്തി. പാതയോരത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലിൽ രണ്ട് ദിവസങ്ങളിലായി നടന്ന പൂജ ഇന്നലെ സമാപിച്ചു. എലിവേറ്റഡ് ഹൈവേ നിർമ്മാണം ആരംഭിച്ചതോടെ ഒരു വർഷത്തിനുള്ളിൽ മൂന്ന് നിർമ്മാണ തൊഴിലാളികൾ ജോലിക്കിടെ ഉണ്ടായ അപകടത്തിൽ മരിച്ചിരുന്നു. കൂടാതെ 2 ഡസനോളം വാഹന യാത്രക്കാരും അരൂർ മുതൽ തുറവൂർ വരെയുള്ള ഭാഗത്ത് ,പല തവണകളിലാണ് റോഡിൽ ഉണ്ടായ അപകടത്തിൽ മരിച്ചിരുന്നു. നിർമ്മാണ തൊഴിലാളികളുടെ നിർബന്ധ പ്രകാരമാണ് പൂജ നടത്തിയതെന്നാണ് നിർമ്മാണ കമ്പനിയുടെ വിശദീകരണം. ആയിരത്തോളം ഇതര സംസ്ഥാന തൊഴിലാളികളാണ് എലിവേറ്റഡ് ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് ഇവിടെ പണിയെടുക്കുന്നത്.