ആലപ്പുഴ: മയക്കുമരുന്ന് ഗുളികകൾ ചേർത്തല റെയിൽവേ സ്റ്റേഷൻ പരിസരത്തു വില്പന നടത്തിയ കേസിലെ പ്രതികളെ വെറുതേ വിട്ടു. ഇടുക്കി രാജഗിരി പഞ്ചായത്ത് ആറാം വാർഡിൽ കടുക്കാസിറ്റി പുവ്വത്താൻ കുഴി വീട്ടിൽ അരുൺ (24), എറണാകുളം കൊച്ചി കോർപറേഷൻ പതിനൊന്നാം ഡിവിഷനിൽ പള്ളുരുത്തി താറേഭാഗത്ത് മരോട്ടിക്കൽ വീട്ടിൽ മണിലാൽ (22) എന്നിവർ കുറ്റക്കാരല്ല എന്ന് കണ്ടു ആലപ്പുഴ ജില്ല അഡിഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (രണ്ട്) ജഡ്ജ് എസ്.ഭാരതി വെറുതെ വിട്ടു കൊണ്ട് ഉത്തരവായി. 2021 സെപ്തംബർ 21ന് കുത്തിയതോടെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.ഒന്നാം പ്രതിക്ക് വേണ്ടി അഡ്വ. പി.വിജയലക്ഷ്മി, രണ്ടാം പ്രതിയ്ക്കു വേണ്ടി ജില്ലാ ചീഫ് ലീഗൽ എയ്ഡ് ഡിഫെൻസ് കൗൺസിൽ അഡ്വ. പി.പി.ബൈജു എന്നിവർ കോടതിയിൽ ഹാജരായി.