ചേർത്തല:കേരളസബർമതി സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തിൽ പത്മരാജൻ അനുസ്മരണവും പ്രതിമാസസാഹിത്യ സംഗമവും നടത്തി. 'പത്മരാജൻ തിരക്കഥയുടെ രാജൻ 'എന്ന വിഷയത്തെ ആസ്പദമാക്കി മാരാരിക്കുളം സബർമതി ഹാളിൽ ചർച്ച നടത്തി.സംസ്ഥാന പ്രസിഡന്റ് ജോസഫ് മാരാരിക്കുളം അദ്ധ്യക്ഷത വഹിച്ച സമ്മേളനം സിനിമ താരം പുന്നപ്ര അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി ടോം ജോസഫ് ചമ്പക്കുളം തിരക്കഥ അവലോകനം ചെയ്തു.കെ.ആർ.കുറുപ്പ് മാരാരിക്കുളം മോഡറേ​റ്ററായിരുന്നു. സംസ്ഥാന കോ ഓർഡിനേ​റ്റർ രാജു പള്ളിപ്പറമ്പിൽ,എം.വി.ഉത്തമകുറുപ്പ്, കലവൂർ വിജയകുമാർ,സുധീർ,ആശ കൃഷ്ണാലയം,സി.ടി.സലിം എന്നിവർ പങ്കെടുത്തു.