ഹരിപ്പാട് : കൃത്യനിർവഹണത്തിനിടയിൽ ആരോഗ്യപ്രവർത്തകയെ മർദ്ദിച്ചതായി പരാതി . ചേപ്പാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആശാ പ്രവർത്തക കുറ്റിയിൽപുരക്കതിൽ ഇന്ദിര മോഹനാണ് മർദ്ദനമേറ്റത്. മഴക്കാല രോഗനിർണയ പ്രവർത്തനങ്ങളുടെ ഭാഗമായി വീടുകൾ സന്ദർശിക്കുന്നതിനിടയിൽ ഒരു സ്ത്രീ വലിയ കമ്പ് ഉപയോഗിച്ച് മർദ്ധിക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. മർദ്ദനത്തിൽ അവശയായ ഇന്ദിരയെ മറ്റുള്ളവർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആരോഗ്യവകുപ്പിനും കരീലകുളങ്ങര പൊലീസ് സ്റ്റേഷനിലും പരാതി നൽകുകയും ചെയ്തു.