കറ്റാനം: കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമിതി എയ്ഡഡ് സ്കൂൾ അദ്ധ്യാപക പ്രശ്നങ്ങൾ ഉന്നയിച്ചു കൊണ്ട് കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തിയ വിദ്യാ ദർശൻ യാത്ര വിജയിപ്പിച്ചവർക്ക് അംഗീകാരം നൽകി. പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിലെ സി.ടി.വർഗീസ് ആദരവിന് അർഹനായി. കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തായിൽ നിന്ന് ആദരവ് ഏറ്റുവാങ്ങി. കോട്ടപ്പുറം രൂപതാ ബിഷപ്പ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ, വികാരി ജനറൽ റോക്കി റോബി കളത്തിൽ തുടങ്ങിയവർ സംസാരിച്ചു.