ssss

ചാരുംമൂട് : വീടിനുള്ളിൽ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. താമരക്കുളം പച്ചക്കാട് രശ്മി നിവാസിൽ രാമചന്ദ്രൻ - സുലഭ ദമ്പതികളുടെ മകൾ രശ്മി (23) ആണ് മരിച്ചത്. ബിരുദാനന്തരബിരുദം നേടിയ രശ്മി വീട്ടിലിരുന്ന് ഓൺലൈൻ ജോലികൾ ചെയ്തു വരികയായിരുന്നു. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പിതാവ് നൂറനാട് പൊലീസിൽ പരാതി നൽകി. പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്നലെ വൈകിട്ട് സംസ്കാരം നടത്തി. സഹോദരി: ദേവിക.