അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിൽ, ദുരിതത്തിലായി പ്രദേശവാസികൾ. പുറക്കാട് പഞ്ചായത്തിലെ 2, 3, 4,5, 16, 12, 13, 11 വാർഡുകളിലാണ് വെള്ളക്കെട്ട് രൂക്ഷം. അപ്പത്തിക്കരി, മലയിൽ തോട്, കന്നിട്ട പാടം എന്നീ പാടശേഖരങ്ങളുടെ പുറംബണ്ടിൽ താമസിക്കുന്ന 100 ഓളം കുടുംബങ്ങളുടെ വീടിന് ചുറ്റും വെള്ളക്കെട്ടാണ്. ഇടവഴികളും മലിനജലം കലർന്ന വെളളക്കെട്ടായതിനാൽ പുറത്തേക്കിറക്കാനാവാത്ത സ്ഥിതിയിലാണ് നാട്ടുകാർ. വെള്ളം കയറ്റി ഇട്ടിരുന്ന പാടശേഖരങ്ങളിൽ പെയ്ത്തുവെള്ളം കൂടി കെട്ടികിടന്നാണ് പുറംബണ്ടിലും വെള്ളം കയറിയത്. മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും ജലാശയങ്ങളിൽ ജലനിരപ്പ് കൂടുതലായതിനാൽ വെള്ളം പമ്പ് ചെയ്യുന്നതിനും ബുദ്ധിമുട്ടുണ്ട്.പ്രദേശം പകർച്ചവ്യാധി ഭീഷണിയിലാണ് .തോട്ടപ്പള്ളിയിൽ പൊഴിമുറിക്കലിന് ടെണ്ടർ നടപടികൾ ആയെങ്കിലുംപൊഴിമുറിക്കാൻ ദിവസങ്ങൾ വേണ്ടിവരും.നിലവിൽ തോട്ടപ്പള്ളി സ്പിൽ വേയിലെ പല ഷട്ടറുകളും കേടാണ്.
............
'' അപ്പർകുട്ടനാട്ടിൽ നിന്ന് ഒഴുകി എത്തുന്ന വെള്ളവും പ്രദേശത്തെ ദുരിതം ഇരട്ടിയാക്കും. യാതൊരു മുന്നൊരുക്കവും നടത്താതിരുന്നതും പ്രശ്നം ലാഘവത്തോടെ കണ്ടതുമാണ് പ്രദേശത്ത് വെള്ളക്കെട്ടിന് കാരണം.
പ്രദേശവാസികൾ