അമ്പലപ്പുഴ: ഇരട്ടക്കുളങ്ങര റസിഡന്റസ് അസോസിയേഷൻ പരിധിയിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. ദേശീയപാതയിൽ നിന്ന് കിഴക്കോട്ട് അമ്പലപ്പുഴ റെയിൽവേ സ്റ്റേഷൻ റോഡിൽ അഞ്ച് നിരീക്ഷണ ക്യാമറകളാണ് സ്ഥാപിച്ചത്. റസിഡന്റ്സ് അസോസിയേഷൻ അംഗമായ രേവതിയിൽ മോഹനനാണ് ഇതിനുള്ള സാമ്പത്തിക സഹായം നൽകിയത്. അമ്പലപ്പുഴ എസ്.ഐ ഷാഹുൽ ഹമീദ് ക്യാമറകളുടെ സ്വിച്ച് ഓൺ നിർവഹിച്ചു. റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സി.ഹരിദാസ് അദ്ധ്യക്ഷനായി. സെക്രട്ടറി ആർ.വേണുക്കുട്ടൻ, കമ്മിറ്റിയംഗങ്ങളായ ഗിരിജ, ഷിബ, ശശി പുത്തൂർ, എൻ.ബാബു, മഹേഷ് എന്നിവർ പങ്കെടുത്തു.