ആലപ്പുഴ : പ്രളയവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരത്തെക്കുറിച്ച് പരാതിയുള്ളവർ പെർമനന്റ് ലോക് അദാലത്തിനെ സമീപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. 2018ലെ പ്രളയവുമായി ബന്ധപ്പെട്ട അപ്പീലുകൾ സ്വീകരിക്കുന്നതിനുള്ള സമയപരിധി കഴിഞ്ഞുവെന്ന കാർത്തികപ്പള്ളി തഹസിൽദാറുടെ വിശദീകരണം സ്വീകരിച്ചു കൊണ്ടാണ് കമ്മീഷൻ അംഗം വി.കെ.ബീനാകുമാരിയുടെ ഉത്തരവ്. തന്റെ വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ട് സർക്കാർ 10,000 രൂപ മാത്രം നഷ്ടപരിഹാരം അനുവദിച്ചതിനെതിരെ പള്ളിപ്പാട് സ്വദേശി എബ്രഹാം സമർപ്പിച്ച പരാതിയിലാണ് നടപടി. 2018ലെ പ്രളയ ധനസഹായം അനുവദിക്കുന്നതിന് സർക്കാർ ഉത്തരവുകളില്ലെന്ന് തഹസിൽദാർ കമ്മീഷനെ അറിയിച്ചു.