ചേർത്തല: തെക്ക് പഞ്ചായത്തിൽ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങളുടെ ഉടമസ്ഥർ അവ അടിയന്തിരമായി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മുറിച്ചു മാറ്റുകയോ,വെട്ടി ഒതുക്കുകയോ ചെയ്യണമെന്നും അല്ലാത്ത പക്ഷം ഇതിൻമേലുണ്ടാകുന്ന നഷ്ടങ്ങൾക്ക് 2005 ലെ ദുരന്തനിവാരണ നിയമ പ്രകാരം മരങ്ങളുടെ ഉടമസ്ഥർമാത്രമാണ് ഉത്തരവാദിയെന്നും സെക്രട്ടറി അറിയിച്ചു.