ചേർത്തല: കേരള സർവകലാശാലയിലെ പുതിയ നാലു വർഷ ബിരുദ കോഴ്സിലേക്കു പ്രവേശനം തേടുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിദ്യാഭ്യാസ സാമൂഹിക പ്രവർത്തകർക്കുമായി ചേർത്തല സെന്റ് മൈക്കിൾസ് കോളേജിന്റെ നേതൃത്വത്തിൽ ബോധവത്കരണ സെമിനാർ നടത്തുന്നു. 25ന് രാവിലെ 10ന് അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി ഹൈസ്‌കൂളിലാണ് സെമിനാർ. കോഴ്സുകളെക്കുറിച്ചുള്ള എല്ലാ സംശയങ്ങൾക്കുമുള്ള പരിഹാരമായാണ് സെമിനാറെന്ന് പ്രിൻസിപ്പൽ ഡോ.സിന്ധു എസ്.നായർ പറഞ്ഞു. സർവകലാശാല ഏകജാലക രജിസ്‌ട്രേഷൻ സംബന്ധിച്ച സംശയനിവാരണത്തിനും മാർഗനിർദേശങ്ങൾക്കുമായി പ്രവർത്തി ദിവസങ്ങളിൽ കോളേജിൽ സഹായ കേന്ദ്രവും ഒരുക്കിയിട്ടുണ്ട് ഫോൺ : 04782822387, 9188663387.