അമ്പലപ്പുഴ: വ്യാസമഹാസഭ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ പണ്ഡിറ്റ് കറുപ്പൻ ജയന്തി ആഘോഷങ്ങൾ സംഘടിപ്പിച്ചു. സംസ്ഥാന പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടർ ജി.സിദ്ധാർത്ഥൻ ഉദ്ഘാടനം ചെയ്തു. വ്യാസമഹാസഭ സംസ്ഥാന പ്രസിഡന്റ് കെ.ഡി. രാമകൃഷ്ണൻ അദ്ധ്യക്ഷനായി. ജയന്തിയോടനുബന്ധിച്ച് വി.സി.റാം മോഹൻ മോഡറേറ്ററായി .വ്യാസമഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി സജീവൻ ശാന്തി, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വിജയൻ നളന്ദ ,കണ്ണകി മഹാസഭ സംസ്ഥാന പ്രസിഡന്റ് ഹേമലത, എസ്.ഗിരീഷ്, സി.വി.പീതാംബരൻ,അനിൽ അറപ്പയിൽ തുടങ്ങിയവർ സംസാരിച്ചു.