vghd

മുഹമ്മ: ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം വനിതകളുടെ നൈപുണ്യവികസനം ലക്ഷ്യമിട്ട് നിർമ്മിച്ച കെട്ടിടം കാട് കയറിയ നിലയിൽ.സ്ത്രീകൾക്ക് തയ്യൽ പരിശീലനം അടക്കമുള്ളവ നൽകി തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ സഹായിക്കാനായിരുന്നു പദ്ധതി. ജില്ലാ പഞ്ചായത്തിന്റെ 2020-2021 -ലെ പ്രത്യേക പ്ളാൻ ഫണ്ടിൽ പെടുത്തി ലക്ഷങ്ങൾ ചെലവഴിച്ചാണ് കെട്ടിടം പണിപൂർത്തീകരിച്ചത്.രണ്ടു വർഷം മുമ്പ് ഉദ്ഘാടനവും നടത്തിയെങ്കിലും വൈദ്യുതി കണക്ഷൻ ഇതുവരെ ലഭിച്ചിട്ടില്ല. ഇവിടെ പ്രവർത്തിച്ചിരുന്ന വനിതാ സംഘത്തിന്റെ സ്ഥലമാണ് പുതിയ സംരംഭത്തിനായി ജില്ലാ പഞ്ചായത്തിന് കൈമാറിയത്.