ചേർത്തല:സ്‌കൂൾ തുറക്കുന്നതിനു മുന്നോടിയായി സ്‌കൂൾ വാഹനങ്ങളുടെ പരിശോധന കാളികുളത്തുള്ള ടെസ്​റ്റ് മൈതാനിയിൽ 29ന് രാവിലെ എട്ടു മുതൽ നടക്കും.ചേർത്തല താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വിദ്യാർത്ഥികൾക്കായുള്ള വാഹനങ്ങൾ പരിശോധനക്കെത്തിക്കണമെന്ന് ജോയിന്റ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു.