പൂച്ചാക്കൽ: എസ്.എൻ.ഡി.പി യോഗം 1668-ാം നമ്പർ ഉളവയ്പ് ശാഖ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ അവാർഡ് ദാനവും പഠനോപകരണ വിതരണവും നാളെ രാവിലെ 9.30 ന് ശാഖ ഹാളിൽ നടക്കും. യൂത്ത് മൂവ്മെന്റ് പാണാവള്ളി മേഖല പ്രസിഡന്റ് നിധിൻ തിരുനല്ലൂർ ഉദ്ഘാടനം ചെയ്യും. യൂത്ത് മൂവ്മെന്റ് ശാഖ പ്രസിഡന്റ് കിഷോർ കൃഷ്ണൻകുട്ടി അദ്ധ്യക്ഷനാകും. ശാഖ പ്രസിഡന്റ് പി.ജി പവിത്രൻ അവാർഡ് ദാനം നിർവ്വഹിക്കും. സെക്രട്ടറി പി.കെ.രവി ഗുരുസന്ദേശം നൽകും. ശ്രീജിത്ത് ശശിധരൻ സ്വാഗതവും ആതിര സുഗുണൻ നന്ദിയും പറയും.