കായംകുളം: കൃഷ്ണപുരം സാഗആർട്ട് ഗ്രൂപ്പിന്റെ ഒമ്പതാമത് ചിത്ര പ്രദർശനം ജൂൺ 2 ന് രാവിലെ 10.30 മുതൽ 30 വരെ കൃഷ്‌ണപുരം ശങ്കർ സ്മാരക മ്യൂസിയത്തിലെ കേരള ലളിതകലാ അക്കാഡമി ആർട്ട് ഗ്യാലറിയിൽ നടക്കും.മുൻ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം നിർവ്വഹിക്കും. ചിത്രകാരൻ ഭദ്രൻ കാർത്തിക അദ്ധ്യക്ഷനാകും. കേരള ലളിതകലാ അക്കാഡമി സെക്രട്ടറി ബാലമുരളികൃഷ്ണൻ മുഖ്യാതിഥിയാകും.മുൻ പഞ്ചായത്ത് അസി.ഡയറക്ടർ സുദർശനൻ ആലുമ്മൂട്ടിൽ, സാഗ വൈസ് പ്രസിഡന്റ് പ്രണവം ശ്രീകുമാർ ,സെക്രട്ടറി ഷമീർ ഹരിപ്പാട് എന്നിവർ പങ്കെടുക്കും. ജില്ലാ സംസ്ഥാന തലത്തിൽ കലാവിഭാഗം മത്സരങ്ങളിൽ എഗ്രേഡ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കും. രക്ഷാധികാരി ഭദ്രൻ കാർത്തിക, സെക്രട്ടറി ഷെമീർ ഹരിപ്പാട് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.