കായംകുളം: പി .പരമേശ്വരന്റെ നാമധേയത്തിൽ ആലപ്പുഴ ദീനദയാൽ ഭവനിൽ ആരംഭിക്കുന്ന ഗ്രന്ഥശാലയിലേക്കുള്ള പുസ്തക ശേഖരണ യജ്ഞത്തിന് കായംകുളത്ത് തുടക്കമായി. ആദ്യ പുസ്തകം സാഹിത്യകാരൻ ഡോ. ചേരാവള്ളി ശശിയിൽ നിന്ന് ബി.ജെ.പി സംസ്ഥാന സമതി അംഗം അഡ്വ.ഹേമ ഏറ്റുവാങ്ങി.

പാലമുറ്റത്തു വിജയകുമാർ, കൃഷ്ണകുമാർ രാംദാസ്,അഡ്വ.വി.കൃഷ്ണകുമാർ,ഡി.ദേവരാജൻ, സദാശിവൻ, ബിപിൻ രാജ്‌ , സുരേഷ്.എസ്, രാജശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.