ചേർത്തല:ലൈബ്രറി കൗൺസിൽ കഞ്ഞിക്കുഴി പഞ്ചായത്ത് സമിതിയും ശ്രീകേശവഗുരു ഗ്രന്ഥശാലയും സംയുക്തമായി നടത്തുന്ന 'ദിശ ' 2024' കരിയർ ഗൈഡൻസ് ക്ലാസ് ഇന്ന് വൈകിട്ട് 4 ന് ഗ്രന്ഥശാല ഹാളിൽ നടക്കും.കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്യും.ഗ്രന്ഥശാല വൈസ് പ്രസിഡന്റ് ടി.ജി.ഗോപിനാഥൻ അദ്ധ്യക്ഷത വഹിക്കും. ദൂരദർശൻ കരിയർ പോയിന്റ് അവതാരകൻ എസ്.രതീഷ്‌കുമാർ ക്ലാസ് നയിക്കും.