തുറവൂർ: എസ്.എൻ.ഡി.പി യോഗം 537-ാംനമ്പർ വളമംഗലം കാടാതുരുത്ത് ശാഖയുടെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും നാളെ രാവിലെ 9 ന് ശാഖാങ്കണത്തിൽ നടക്കും. ശാഖ പ്രഡിഡന്റ് കെ.എം.സുദേവ് അദ്ധ്യക്ഷനാകും. ശാഖ മുൻസെക്രട്ടറി എം.വിശ്വംഭരൻ പഠനോപകരണ വിതരണോദ്ഘാടനം നിർവഹിക്കും. ശാഖ സെക്രട്ടറി വി.ആർ.പ്രവീൺ, വൈസ് പ്രസിഡന്റ് ആർ.ബൈജു തുടങ്ങിയവർ സംസാരിക്കും.