ചേർത്തല: മാരാരിക്കുളം 617ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ പൊതുയോഗവും പഠനോപകരണ വിതരണവും നാളെ വൈകിട്ട് 3 ന് മാരാരിക്കുളം ഉമാശങ്കർ ഓഡി​റ്റോറിയത്തിൽ നടക്കും.എൻ.എസ്. എസ്.താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.എസ്.മുരളീകൃഷ്ണൻ ഉദ്ഘാടനവും യുവ പ്രതിഭകളെ അനുമോദിക്കലും പഠനോപകരണവിതരണവും നിർവഹിക്കും.കരയോഗം പ്രസിഡന്റ് വി.എസ്.പുരുഷോത്തമക്കുറുപ്പ് അദ്ധ്യക്ഷത വഹിക്കും.താലൂക്ക് യൂണിയൻ അംഗം എം.എൽ.ബിമൽ മുഖ്യ പ്രഭാഷണം നടത്തും.