ഹരിപ്പാട്: വെള്ളം കെട്ടി നിന്നതിനെത്തുടർന്ന് വീട് ചരിഞ്ഞു. ആറാട്ടുപുഴ പഞ്ചായത്തിൽ വലിയഴീക്കൽ (വാർഡ് 6)അരയശേരിൽ ശശിയുടെ വീടാണ് അപകട ഭീഷണിയിലായത്. വീടിനകത്തും നാലുവശങ്ങളിലും വെള്ളം കെട്ടിനിൽക്കുകയാണ്. ഇതോടെ കുടുംബം
അയൽ വീട്ടിൽ അഭയംതേടി. 2004ലെ സുനാമിയിൽ വീട് നഷ്ടപ്പെട്ടതിന് സർക്കാരിൽ നിന്ന് സുനാമി പാക്കേജിൽ ലഭിച്ചവീടാണ്. ബലക്ഷയംകാരണം വീട് ഒരുവശത്തേക്ക് ചരിഞ്ഞു നിൽക്കുകയാണ്. അധികാരികളിൽ നിന്ന് സഹായ നടപടി ഉണ്ടാകണമെന്ന പ്രതീക്ഷയിലാണ് കുടുംബം.