ആലപ്പുഴ: വേനല്‍ പാഠം വേനൽക്കാല കോച്ചിംഗ് ക്യാമ്പിന് സമാപനം. ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സ്‌പോർട്‌സ് കൗൺസിലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പിന്റെ സമാപനസമ്മേളനം ജില്ല കളക്ടർ അലക്‌സ് വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ല സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് പി.ജെ. ജോസഫ് അദ്ധ്യക്ഷനായി.കായികഉപകരണങ്ങൾ സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി വിതരണം ചെയ്തു. ലോകബോക്‌സിംഗ് ചാമ്പ്യൻ കെ.സി.ലേഖ, ജില്ല സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി എൻ.പ്രദീപ്കുമാർ, ഇന്ത്യൻ ബാങ്ക് ഡെപ്യുട്ടി സോണൽ മാനേജർ റോയ് പി.എബ്രഹാം, ആലപ്പുഴ ചീഫ് മാനേജർ കെ.ആർ. പ്രേമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.