ആലപ്പുഴ: രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിനു കീഴിലുള്ള ഹയർസെക്കൻണ്ടറി സ്കൂളിൽ ഒഴിവുകളിലേക്ക് താത്കാലിക അദ്ധ്യാപകരെ നിയമിക്കുന്നു. ആലപ്പുഴ കോർപ്പറേറ്റ് മാനേജ്മെന്റ് ഓഫീസിലാണ് അഭിമുഖം. ആലപ്പുഴ ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്‌കൂളിൽ മലയാളം, ഹിന്ദി, കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ്, ഇംഗ്ളീഷ്, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിൽ ജൂൺ 10ന് രാവിലെ 10നും അർത്തുങ്കൽ സെന്റ് ഫ്രാൻസീസ് അസീസി എച്ച്.എസ്.എസിൽ ഹിന്ദി, കോമേഴ്സ്, ഇംഗ്ളീഷ് വിഷയങ്ങളിൽ 11ന് രാവിലെ 10നും കാട്ടൂർ ഹോളി ഫാമിലു എച്ച്.എസ്.എസിൽ ഹിന്ദി, ഇംഗ്ളീഷ്, ബോട്ടണി, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ 12ന് രാവിലെ 10നുമാണ് അഭിമുഖം. ഫോൺ: 0477 4069607.