മാവേലിക്കര: കല്ലുമല ആക്കനാട്ടുകരയിൽ വാട്ടർ അതോറിട്ടി ജലജീവൻ പദ്ധതിയുടെ ഭാഗമായി റോഡരികിൽ പൈപ്പ് ലൈൻ സ്ഥാപിച്ചിടത്ത് രൂപപ്പെട്ട കുഴികളിൽ വാഹനങ്ങൾ താഴ്ന്നുപോകുകയും നിരന്തരം അപകടങ്ങൾ സംഭവിക്കുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ച് ആക്കനാട്ടുകര വാർഡ് കോൺഗ്രസ് കമ്മറ്റി പ്രതിഷേധ സമരം നടത്തി. അശാസ്ത്രീയ നിർമ്മാണമാണ് നിലവിലെ സംഭവങ്ങൾക്ക് കാരണമെന്നും ഉടനടി പ്രശ്നപരിഹാരം ഉണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു. കോൺഗ്രസ് തഴക്കര മണ്ഡലം പ്രസിഡന്റ് മുരളി വൃന്ദാവനം പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. സൂര്യവിജയകുമാർ, സന്തോഷ് കുമാർ, കെ.കെ.കുര്യൻ, ടി.ജെ.ബേബി, സുരേഷ് കുമാർ, ബോബൻ, മേരി ജോൺ, ഉഷ കുമാരി, അമ്പിളി, മോളി, റോബിൻ തുടങ്ങിയവർ സംസാരിച്ചു.