തുറവൂർ: ചേർത്തല താലൂക്കിലെ വടക്കുപടിഞ്ഞാറൻ പഞ്ചായത്തുകളിൽ കനത്ത മഴയെ തുടർന്ന് ഉണ്ടായ വെള്ളക്കെട്ട് ഒഴിവാക്കാൻ അന്ധകാരനഴി അഴിമുഖം മുറിക്കാനുള്ള ജോലികൾ തുടങ്ങി. പട്ടണക്കാട് ഗ്രാമപഞ്ചായത്തിന്റെയും ഇറിഗേഷൻ വകുപ്പിന്റെയും നേതൃത്വത്തിലാണ് ഏറെ നാളായി അഴിമുഖത്ത് രൂപപ്പെട്ട് കിടക്കുന്ന മണൽതിട്ടകൾ 3 ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്യുന്നത്. ഇത്തവണ കാലവർഷം ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപേയാണ് യന്ത്രസഹായത്തോടെ അഴിമുഖം മുറിക്കാനുള്ള ജോലികൾ ആരംഭിച്ചത്.