മാവേലിക്കര: ഭാരതീയ വേലൻസൊസൈറ്റി 12-ാം മത് ജില്ലാവാർഷികം നാളെ മാവേലിക്കര റിക്രിയേഷൻ ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് പൊതുസമ്മേളനം എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്റ് സി.ഹരിദാസ് അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ മുഖ്യാതിഥിയാകും. ചടങ്ങിൽ ഫോക് ലോർ അവാർഡ്‌ ജേതാവ് സുകുനാരായണൻ ഹരിപ്പാട്, ഹൈക്കോടതി അഭിഭാഷകൻ അഡ്വ.സഞ്ജീവ് കുമാർ, കവിയത്രി സുജഗോപാലൻ, രമ ബിജു എന്നിവരെ എം.എൽ.എ ആദരിക്കും. 11ന് നടക്കുന്ന പ്രതിനിധി സമ്മേളനം ബി.വി.എസ് സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യും.