ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം 406-ാം നമ്പർ തിരുവമ്പാടി ടൗൺ ശാഖയിൽ പഠനോപകരണ വിതരണവും ആദരിക്കലും നാളെ നടക്കും. വലിയമരം ശാഖാപ്രാർത്ഥന ഹാളിൽ വൈകിട്ട് 4ന് നടക്കുന്ന ചടങ്ങിൽ പ്ളസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ളസ് ലഭിച്ച എസ്.നിഖിലിനെ ആദരിക്കലും ,സമ്മേളന ഉദ്ഘാടനവും ഡോ.സേതുരവി നിർവഹിക്കും. ഡെപ്യൂട്ടി കളക്ടർ(ജനറൽ) എസ്.സന്തോഷ് കുമാറിനെ ഗിരീഷ് റാവു ആദരിക്കും. പി.കെ.സുഗുണാനന്ദൻ നന്ദിയും പറയും.