ഹരിപ്പാട്: മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയും മാവേലിക്കര പ്രിസൈഡ് കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്രപരിശോധന ക്യാമ്പും തിമിരരോഗ നിർണയവും മുട്ടം സാന്ത്വനം അങ്കണത്തിൽ നാളെ നടക്കുമെന്ന് സാന്ത്വനം സെക്രട്ടറി പ്രൊഫ.ആർ.അജിത് അറിയിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ സെക്രട്ടറി ജി.ബൈജു ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ശസ്ത്രക്രിയ ആവശ്യമായിവരുന്നവർക്ക് ആശുപത്രി സൗജന്യമായി ശസ്ത്രക്രിയ നടത്തുമെന്ന് സംഘാടകർ അറിയിച്ചു.