മാവേലിക്കര: കേരളത്തിലെ നെൽ കർഷകർക്ക് വർഷങ്ങളായി ലഭിച്ചിരുന്ന സൗജന്യ നെൽവിത്ത് വിതരണം നിർത്തലാക്കുന്ന സംസ്ഥാന സർക്കാരിന്റെ കർഷക ദ്രോഹ നിലപാട് പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന്, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റോയ് തങ്കച്ചൻ അറിയിച്ചു. ഏക്കറിന് 40 രൂപ പ്രകാരം നെൽക്കർഷകർക്ക് കൃഷിവകുപ്പ് വഴി സൗജന്യമായി വിതരണം ചെയ്തിരുന്ന വിത്തു വിതരണമാണ് സർക്കാർ ഉത്തരവിൻ പ്രകാരം പെട്ടെന്ന് നിർത്തലാക്കിയിരിക്കുന്നതെന്നും റോയ് തങ്കച്ചൻ ആരോപിച്ചു. കർഷക കോൺഗ്രസ് ചെട്ടികുളങ്ങര മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു റോയ് തങ്കച്ചൻ. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രസന്നൻ പിള്ള അദ്ധ്യക്ഷനായി.