ആലപ്പുഴ: മെഡിക്കൽ കോളേജിനെ മാഫിയ സംഘങ്ങളുടെ പിടിയിൽ നിന്ന് മോചിപ്പിക്കുക , രോഗികൾക്ക് മികച്ച ചികിത്സ ലഭ്യമാക്കുക, മെഡിക്കൽ കോളേജിനെ തകർത്തു സ്വകാര്യ ലോബികളെ സഹായിക്കുവാനുള്ള എച്ച്.സലാം എം.എൽ.എയുടെ നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായിട്ടുള്ള വിമൽ രവീന്ദ്രൻ, അരുൺ അനിരുദ്ധൻ, പി.കെ.വാസുദേവൻ, ടി.കെ.അരവിന്ദാക്ഷൻ, ജി.വിനോദ് കുമാർ, കൊട്ടാരം ഉണ്ണികൃഷ്ണൻ, സി.മധുസൂദനൻ, മോഹൻകുമാർ, സജു കുരുവിള, കലാ രമേശ് എന്നിവർ സംസാരിച്ചു.