ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം വലിയമരം വാർഡ് 406 -ാം നമ്പർ ടൗൺ ശാഖയിലെ പഠനോപകരണ വിതരണവും ആദരിക്കലും ഇന്ന് വൈകിട്ട് 4ന് ശാഖാ പ്രാർത്ഥനാഹാളിൽ നടക്കും. ഉദ്ഘാടനവും പ്ളസ്ടു പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടിയ എസ്.നിഖിനെ ആദരിക്കലും ഡോ.സേതുരവി നിർവഹിക്കും. ജനറൽ അവാർഡിന് അർഹനായ സന്തോഷ് കുമാറിനെ ഡെപ്യുട്ടി കളക്ടർ ഗീരിഷ്റാവു ആദരിക്കും. പി.കെ.സുഗുണാനന്ദൻ നന്ദി പറയും.