ambala

അമ്പലപ്പുഴ: അമ്പലപ്പുഴ കച്ചേരി മുക്കിൽ ദേശിയ പാതയിലെ വൻ ഗർത്തം യാത്രക്കാരുടെ നടുവൊടിക്കുന്നു. നിർമ്മാണത്തിന്റെ ഭാഗമായി തുറന്നു കൊടുത്ത സമാന്തരമായ പാതയാണ് കുണ്ടും കുഴിയുമായി കിടക്കുന്നത്. തെക്ക് നിന്ന് അമ്പലപ്പുഴ അർബൻ ഹെൽത്ത് സെന്റർ വരെയുള്ള ഭാഗത്താണ് യാത്ര ദുഷ്കരം. ഗതാഗതക്കുരുക്കും ഈ ഭാഗത്ത് രൂക്ഷമാണ്. അമ്പലപ്പുഴ കഴിഞ്ഞാൽ ഏറ്റവും ദുരിത യാത്ര അറവുകാടിനും പറവൂരിനും ഇടയിലാണ്. കപ്പക്കട പെട്രോൾ പമ്പുമുതൽ അറവുകാട് ക്ഷേത്രം വരെ വാഹനം ഓടിച്ചു കടക്കാൻ ഏറെ ബുദ്ധിമുട്ടാണ്. ആലപ്പുഴ ഭാഗത്തു നിന്ന് വരുന്ന ദീർഘദൂര വാഹനങ്ങൾ വെള്ളക്കെട്ട് നിറഞ്ഞ കുഴിയിൽ വീണാൽ ദുരന്തം ഉറപ്പാണ്. റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.