അമ്പലപ്പുഴ: കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്. എസ് .എൽ. സി, പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. നിർദ്ധനരായ കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് സൗജന്യ സ്കൂൾ കിറ്റ് വിതരണവും സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹസൻ എം.പൈങ്ങാമഠം ഉദ്ഘാടനം ചെയ്തു.റ്റി.മധു കാട്ടിൽച്ചിറ അദ്ധ്യക്ഷനായി . കെ.എച്ച്. അഹമ്മദ്,നൗഷാദ് അബ്ദുൽ റഹ്മാൻ, വിഷ്ണു പ്രസാദ് വാഴപ്പറമ്പിൽ , അബ്ദുൽ ഹാദി ഹസൻ , ബാബു മാർക്കോസ് എന്നിവർ സംസാരിച്ചു.