അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം ബ്രാഞ്ച് നമ്പർ 243 ലെ ശ്രീനാരായണ കുടുംബയൂണിറ്റിന്റെ 4-മത് വാർഷിക പൊതുയോഗം ഇന്ന് നടക്കും. ഗിരീഷ് പുത്തൻപുരയ്ക്കലിന്റെ വസതിയിൽ വൈകിട്ട് 4 ന് ചേരുന്ന യോഗം യോഗം ഡയറക്ടർ ബോർഡർ മെമ്പർ കെ.പി.പരീക്ഷിത്ത് ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ കുടുംബ യൂണിറ്റ് ചെയർപേഴ്സൺ വി.വി.സരിതമോൾ അദ്ധ്യക്ഷയാകും. ചികിത്സാസഹായം വിതരണം 243 -ാം നമ്പർ ശാഖാ സെക്രട്ടറി കെ.എൻ.ശശീന്ദ്രബാബു നിർവഹിക്കും. തുടർന്ന് റിപ്പോർട്ടും കണക്ക് അവതരണവും ഭരണസമിതി തിരഞ്ഞെടുപ്പും നടക്കും. കെ.എം.സുരേഷ് ബാബു, ടി.എം.ത്യാഗരാജൻ തുടങ്ങിയവർ സംസാരിക്കും.സുജിത്ത് ഹരിദാസ് സ്വാഗതവും വി.സി.സുരേന്ദ്രബാബു നന്ദിയും പറയും.