ആലപ്പുഴ: മഴക്കെടുതിയെത്തുടർന്ന് ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ സബ് ജഡ്ജിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യങ്ങളെത്തിച്ചു.ആലപ്പുഴ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സബ് ജഡ്ജും സെക്രട്ടറിയുമായ പ്രമോദ് മുരളിയാണ് ആലപ്പുഴ തത്തംപള്ളി സെന്റ് മൈക്കിൾസ് സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷ്യധാന്യങ്ങളെത്തിച്ചത്. കനത്ത മഴയെത്തുടർന്ന് 3 കുടുംബങ്ങളിലെ 12 പേരെയാണ് ക്യാമ്പിലേക്ക് മാറ്റിയത്. ലീഗൽ സർവീസസ് അതോറിറ്റി ജില്ലാ പ്രോഗ്രാം കോ ഓർഡിനേറ്റർ ബി.ബിന്ദ ഭായി, സെക്ഷൻ ഓഫീസർ ഇൻ ചാർജ് സുരേഷ് എന്നിവർ പങ്കെടുത്തു.