s

ആലപ്പുഴ: എസ്.ഡി കോളേജ് കോമേഴ്സ് വിഭാഗത്തിലെ ക്ലാസ് മുറികൾ പൂർവ്വ വിദ്യാർത്ഥി സംഘടനയായ മൈറ്റി കൊമേഴ്സിന്റെ നേതൃത്വത്തിൽ സ്മാർട്ട് ക്ലാസ്സുകളാക്കി. 27ന് രാവിലെ 10.30ന് പാർത്ഥ സാരഥി അയ്യങ്കാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ

മൈറ്റി കൊമേഴ്സ് പ്രസിഡൻറും കോളേജ് മുൻ വൈസ് പ്രിൻസിപ്പലുമായ പ്രൊഫ.ടി.ആർ അനിൽകുമാർ അധ്യക്ഷത വഹിക്കും. ബംഗളുരു ഐ.എസ്.ആർ.ഒ ഡയറക്ടർ എം.മോഹൻ, ഉദ്ഘാടനം ചെയ്യും. കോളേജ് മാനേജർ പി.കൃഷ്ണകുമാർ, എസ്.ഡി.വി പ്രസിഡൻറ് ആർ. കൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കുമെന്ന് പ്രസിഡന്റ് ഡോ. ടി.ആർ.അനിൽകുമാർ, സെക്രട്ടറി ജി.രാജശേഖരൻ നായർ , ഡോ.എം. കൃഷ്ണൻ, ഡോ. കെ.പി രാമചന്ദ്രൻ പിള്ള തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.