ambala

അമ്പലപ്പുഴ: അമ്പലപ്പുഴ അക്കോക്കിന്റെ വിശപ്പുരഹിത ഭക്ഷണഅലമാര ആയിരം ദിവസങ്ങൾ പൂർത്തിയാക്കി. വിശക്കുന്ന വയറിന് ഒരു പിടി അന്നം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനാണ് കേരളത്തിലെ സന്നദ്ധ,​ സാംസ്കാരിക,​ ജീവകാരുണ്യ പ്രവർത്തകരുടെ കൂട്ടായ്മയായ അക്കോക്ക് അമ്പലപ്പുഴയിൽ വിശപ്പുരഹിത ഭക്ഷണ അലമാര സ്ഥാപിച്ചത്. ആയിരം ദിവസം പിന്നിട്ടതിന്റെ ചടങ്ങ് അമ്പലപ്പുഴ സർക്കിൾ ഇൻസ്പെക്ടർ എം.പ്രജീഷ് കുമാർ ഉദ്ഘാടനം ചെയ്തു. രാജേഷ് സഹദേവൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പറും രക്ഷാധികാരിയുമായ അഡ്വ.പ്രദീപ്തിസജിത്ത്, യു.എം.കബീർ,സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഷമീർ ബി.ഡി.സി, അജിത്ത് കൃപാലയം, പ്രസാദ്, ഷുക്കൂർ പുന്നപ്ര, സജിമോൻ, ഷാജി, ജെമിനി, ബിന്റു, മുന്താസ്, മിനി എന്നിവർ സംസാരിച്ചു.