അരൂർ: ഗവ. ഹൈസ്കൂളിന് വടക്കുഭാഗത്തെ ചാലാറ റോഡ് ജംഗ്ഷനിൽ ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകർന്നു. പമ്പിംഗിനിടെ ഇന്നലെ രാവിലെ ഏഴിനായിരുന്നു സംഭവം. മണിക്കൂറുകളോളം ശുദ്ധജലം ശക്തമായി പുറത്തേക്ക് ഒഴുകിയതോടെ സമീപത്തെ വീടുകളിൽ വെള്ളം കയറി. ജല അതോറിട്ടി അധികൃതരെ വിവരം അറിയിച്ചിട്ടും സത്വര നടപടി സ്വീകരിച്ചില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. റോഡ് തകർന്ന് വൻ ഗർത്തം രൂപപ്പെട്ടതിനാൽ അപായ സൂചനാ ബോർഡ് സ്ഥാപിച്ചു.